തന്നെ വിശ്വസിച്ച് ചുമതല ഏല്‍പ്പിച്ച നരേന്ദ്ര മോദിക്ക് നന്ദി പറയുന്നെന്നും മന്ത്രി ട്വീറ്റ് ചെയ്തു.  

ദില്ലി: ലോക സൈക്കിള്‍ ദിനത്തില്‍ ചുമതലയേറ്റെടുക്കാന്‍ സൈക്കിളിലെത്തി കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചുമതലയേറ്റെടുക്കാനെത്തിയ ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ഹര്‍ഷവര്‍ധനാണ് സൈക്കിളിലെത്തി ശ്രദ്ധ നേടിയത്.

ഫോര്‍മല്‍ വേഷം ധരിച്ചാണ് ഹര്‍ഷവര്‍ധന്‍ എത്തിയത്. സൈക്കിളിംഗ് തന്‍റെ ഏറ്റവും പ്രിയപ്പെട്ട വിനോദമാണെന്ന് ഹര്‍ഷവര്‍ധന്‍ ട്വിറ്ററില്‍ കുറിച്ചു. തന്നെ വിശ്വസിച്ച് ചുമതല ഏല്‍പ്പിച്ച നരേന്ദ്ര മോദിക്ക് നന്ദി പറയുന്നെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

'ഇന്ന് മുതല്‍ ഞാന്‍ ആരോഗ്യ,കുടംബക്ഷേമ വകുപ്പുകളുടെ ചുമതല ഏറ്റെടുക്കുകയാണ്. എന്നെ വിശ്വസിച്ച നരേന്ദ്ര മോദിയോട് നന്ദി പറയുന്നു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിനാണ് മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. എന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കഴിവിന്‍റെ പരമാവധി ശ്രമിക്കും'- മന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…