മന്ത്രിസഭയിലെ ഏക വനിത മന്ത്രിയാണ് നെംച കിപ്ഗെൻ

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം പുതിയ തലത്തിലേക്ക്. സംസ്ഥാനത്തെ മന്ത്രിയുടെ വീടിന് ഇന്ന് പ്രതിഷേധക്കാർ തീവച്ചു. വ്യവസായ മന്ത്രി നെംച കിപ്ഗെന്റെ വസതിക്കാണ് അക്രമികൾ തീവച്ചത്. മന്ത്രിസഭയിലെ ഏക വനിത മന്ത്രിയാണ് നെംച കിപ്ഗെൻ. അക്രമികളെ ഒഴിപ്പിക്കാൻ സുരക്ഷാസേന നിരവധി തവണ ടിയർ ഗ്യാസ് പ്രയോഗിച്ചു. ആക്രമണം നടക്കുമ്പോൾ മന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. കുക്കി വിഭാഗത്തിൽ നിന്നുള്ള എം എൽ എ ആണ് നെംച. ഇതാണ് ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നു.

YouTube video player