ഇന്ത്യയിലെ  പ്രതിപക്ഷമായ യുപിഎ ശത്രുക്കളുമായി കരാറില്‍ ഏർപ്പെടുന്നവരാണ്. സൈന്യത്തെ ചോദ്യം ചെയ്ത് ആത്മവീര്യവും ആത്മവിശ്വാസവും നശിപ്പിക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ദില്ലി:പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.ഇന്ത്യയിലെ പ്രതിപക്ഷമായ യുപിഎ ശത്രുക്കളുമായി കരാറില്‍ ഏർപ്പെടുന്നവരാണ്. സൈന്യത്തെ ചോദ്യം ചെയ്ത് ആത്മവീര്യവും ആത്മവിശ്വാസവും നശിപ്പിക്കുന്നവരാണ്.ഇസ്രായേലിലെ പ്രതിപക്ഷം പ്രതികരിക്കുന്നത് കാണുക. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് രാഷ്ട്ര താൽപ്പര്യങ്ങൾക്കായി മുന്നേറുന്നു.

ശക്തരായ നേതാക്കൾ, ശക്തമായ തത്വങ്ങൾ.എന്നാല്‍ ജനങ്ങള്‍ പ്രതിപക്ഷത്തിരിക്കാൻ നിര്‍ദേശിച്ച കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയുമായി ഇതിനെ താരതമ്യം ചെയ്യുക. അവർ ശത്രുക്കളുമായി ധാരണാപത്രങ്ങളിൽ ഒപ്പിടുന്നു.നമ്മുടെ സായുധ സേനയെ ചോദ്യം ചെയ്യുന്നു, ആത്മവീര്യവും ആത്മവിശ്വാസവും കുറയ്ക്കാൻ എല്ലാം ചെയ്യുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

Scroll to load tweet…


യുദ്ധം തുടങ്ങി, വിജയം വരിക്കുമെന്ന് നെതന്യാഹു; തിരിച്ചടി തുടങ്ങി ഇസ്രായേൽ, ഗാസയിൽ രണ്ട് വ്യോമാക്രമണങ്ങൾ

ഇസ്രയേല്‍-പലസ്തീൻ ഏറ്റുമുട്ടല്‍; വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ