കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് കടന്ന വ്യവസായി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പു തന്നെ യുകെയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, യുകെ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും വിദേശകാര്യ വക്തമാവ് രവീഷ് കുമാര്‍ പറഞ്ഞു. 

ദില്ലി: കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് കടന്ന വ്യവസായി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പു തന്നെ യുകെയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, യുകെ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും വിദേശകാര്യ വക്തമാവ് രവീഷ് കുമാര്‍ പറഞ്ഞു.

നീരവ് മോദിയ രാജ്യത്ത് തിരികെ എത്തിക്കുന്നതിന് നടപടിക്രമങ്ങളുണ്ട് അത് പാലിക്കണം. യുകെയുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. തിരികെ എത്തിക്കാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ഇത് സംബന്ധിച്ച കത്ത് അയച്ചിരുന്നു. ഇപ്പോള്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തയിച്ചിട്ടുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.

അതേസമയം ലണ്ടൻ നഗരത്തിൽ സ്വതന്ത്രനായി വിലസുന്ന നീരവിന്റെ ദൃശ്യങ്ങൾ ബ്രിട്ടീഷ് മാധ്യമമായ ടെലഗ്രാഫ് ആണ് പുറത്തുവിട്ടത്. മോദിയെ പിന്തുടർന്ന് റിപ്പോർട്ടർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയ്യാറാകാത്തത് വീഡിയോയിൽ കാണാം. റിപ്പോർട്ടറുടെ ചോദ്യങ്ങൾക്ക് ‘നോ കമന്റ്സ്’ എന്നാണ് നീരവ് മോദിയുടെ മറുപടി.

ലണ്ടനിലെ വെസ്റ്റ് എൻഡിൽ 80 ലക്ഷം പൗണ്ടിന്റെ (ഏകദേശം 73 കോടി) അപ്പാർട്ട്മെന്റിലാണ് മോദിയുടെ താമസം. ബിനാമി പേരിൽ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും റിപ്പോട്ടുകളുണ്ട്.

Scroll to load tweet…