ബാർമർ: രാജസ്ഥാനിലെ ഇന്ത്യാ-പാക് അതിർത്തിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിടികൂടി. ബിഎസ്എഫ് ജവാന്മാരാണ് അതിർത്തിയിൽ നിന്നും ഈ കുട്ടിയെ കണ്ടെത്തിയത്. പിന്നീട് ബാർമർ പൊലീസിന് കുട്ടിയെ കൈമാറി.

കുട്ടിയുടെ പക്കൽ നിന്നും പാക്കിസ്ഥാനിലെ കറൻസി നോട്ടുകൾ കണ്ടെത്തി. രാജസ്ഥാൻ മേഖലയിലെ പ്രാചീന ഗോത്രവിഭാഗമായ കോലി സമുദായാംഗമാണ് കുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാൻ സ്വദേശിയാണെന്ന നിഗമനത്തിലാണ് പൊലീസ്.