പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. വ്യാഴാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഉത്തർ ദിനജ്പൂരിൽ കൂട്ട ബലാൽസംഗത്തിനിരയാക്കി കൊല്ലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയതായി പരാതി. പോലീസ് ഉദ്യോഗസ്ഥർ മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. വിഷയത്തിൽ സ്വമേധയാ കേസെടുത്തു വനിതാ കമ്മീഷൻ. കമ്മീഷൻ ഡിജിപിക്ക് കത്തയച്ചു.

സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. നാ‌ട്ടുകാർ റോഡ് ഉപരോധിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. വ്യാഴാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്ബോങ്ഷി വിഭാ​ഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ബം​ഗാളിൽ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് പ്രതിപക്ഷമായ ബിജെപി കുറ്റപ്പെടുത്തി.

പെൺകുട്ടിയുടെ മൃതദേഹം പൊലീസ് വലിച്ചിഴക്കുന്നതായി പ്രചരിക്കുന്ന വീഡിയോയിൽ നിന്ന്

 ബം​ഗാളിൽ സ്ത്രീകളുടെയും കുട്ടികളു‌‌ടെയും സുരക്ഷക്ക് യാതൊരു വിലയുമില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നതിൽ നിന്ന് ബിജെപി എംഎൽഎയെ പൊലീസ് വിലക്കിയെന്നും തെളിവ് നശിപ്പിക്കാൻ പൊലീസ് ശ്രമിച്ചെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. 

വിവാദമായതോടെ വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടു. സംസ്ഥാന ഡിജിപയോട് കമ്മീഷൻ വിശദീകരണം തേടി. ദൃശ്യങ്ങളുടെ ആധികാരികതയെക്കുറിച്ച് പോലീസ് ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല. പെൺകുട്ടിയുടെ മരണത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരം ഇങ്ങനെയാണ്. വ്യാഴാഴ്ച കാണാതായ 17 കാരിയുടെ മൃതദേഹം വെള്ളിയാഴ്ച കലിയഞ്ചിലെ ഒരു കുളത്തിനടുത്ത് കണ്ടെത്തി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. മൃതദേഹവുമായി റോഡ് തടഞ്ഞും ടയർ കത്തിച്ചും പ്രതിഷേധിച്ച നാട്ടുകാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹത്തിന് അടുത്തു നിന്ന് വിഷക്കുപ്പി കിട്ടിയതായും പോലീസ് പറയുന്നു. എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും പൊലീസ് വിശദീകരിച്ചു. സംഭവം മൂടിവയ്ക്കാനും പ്രതികളെ രക്ഷിക്കാനും പൊലീസ് ശ്രമിച്ചതിന് തെളിവാണ് ദൃശ്യങ്ങളാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

എടവണ്ണയിൽ കണ്ടെത്തിയ മൃതദേഹത്തിൽ മൂന്നിടത്ത് വെടിയേറ്റ മുറിവുകൾ; തലക്ക് പിന്നിൽ അടിയേറ്റ പരിക്ക്