ഇന്നലെ രാത്രിയാണ് പെൺകുട്ടിക്കു നേരെ ലൈം​ഗിക അതിക്രമം ഉണ്ടായത്. വീട്ടിലെത്തിയ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവം കുട്ടിയുടെ കുടുംബത്തെ അറിയിച്ചത് 13കാരിയായ ബന്ധുവാണ്. ഈ പെൺകുട്ടിയാണ് ആക്രമണത്തിന്റെ വിവരങ്ങൾ കുടുംബത്തെ അറിയിച്ചത്. 

ജയ്പൂർ: മൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധു അറസ്റ്റിൽ. രാജസ്ഥാനിലെ ​ഡീ​ഗ് ജില്ലയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. മൂന്നു വയസുകാരിയെ മദ്യലഹരിയിലായിരുന്ന ബന്ധു വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈം​ഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇന്നലെ രാത്രിയാണ് പെൺകുട്ടിക്ക് നേരെ ലൈം​ഗിക അതിക്രമം ഉണ്ടായത്. വീട്ടിലെത്തിയ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവം കുട്ടിയുടെ കുടുംബത്തെ അറിയിച്ചത് 13കാരിയായ ബന്ധുവാണ്. ഈ പെൺകുട്ടിയാണ് ആക്രമണത്തിന്റെ വിവരങ്ങൾ കുടുംബത്തെ അറിയിച്ചത്. കുടുംബം ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

അതേസമയം, ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കളുടെ മരണശേഷം പെൺകുട്ടി ബന്ധുക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. അതിനിടയിലാണ് കുട്ടിക്ക് നേരെ ലൈം​ഗിക അതിക്രമം ഉണ്ടായത്. 

പട്ടാമ്പി നേർച്ചക്കിടെ മോഷണം; വിദ​ഗ്ധമായി കവർന്നത് 3 മൊബൈൽ ഫോണുകൾ, റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതി പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8