Asianet News MalayalamAsianet News Malayalam

കൊവിഡ് 19 കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പശ്ചിമ ബം​ഗാൾ പരാജയം; ആരോപണവുമായി ദിലീപ് ഘോഷ്

പകർച്ചവ്യാധിയെ ഫലപ്രദമായി നേരിടാനും നിയന്ത്രണത്തിലാക്കാനും പശ്ചിമബം​ഗാൾ ഉചിതമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ദിലീപ് ഘോഷ് ആരോപിച്ചു.

mis management in west bengal over covid 19 preventing
Author
Kolkata, First Published Jul 20, 2020, 2:44 PM IST

കൊൽക്കത്ത: കൊവിഡ് 19 വ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ പശ്ചിമബം​ഗാൾ സർക്കാർ വൻപരാജയമാണെന്ന ആരോപണവുമായി ബിജെപി മേധാവി ദിലിപ് ഘോഷ്. രോ​ഗം നിയന്ത്രിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്നും ദിലിപ് ഘോഷ് പറഞ്ഞു. രോ​ഗികൾക്ക് ആശുപത്രിയിൽ കിടക്കകൾ ലഭിക്കുന്ന കാര്യത്തിൽ സർക്കാർ തെറ്റായ വിവരങ്ങളാണ് പുറത്തുവിടുന്നത്. പകർച്ചവ്യാധിയെ ഫലപ്രദമായി നേരിടാനും നിയന്ത്രണത്തിലാക്കാനും പശ്ചിമബം​ഗാൾ ഉചിതമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ദിലീപ് ഘോഷ് ആരോപിച്ചു. സംസ്ഥാനത്ത് നിലവിലുള്ള ആരോ​ഗ്യ സംരക്ഷണ സംവിധാനത്തിൽ കൊറോണയെ പിടിച്ചു കെട്ടാൻ സാധിക്കില്ല. പൂർണ്ണമായ ക്രമക്കേടാണ് ആരോ​ഗ്യ വകുപ്പിൽ സംഭവിക്കുന്നത്.  

എന്നാൽ ​ദിലീപ് ഘോഷിന്റെ വാദത്തെ എതിർത്ത് കൊണ്ട് മുതിർന്ന മന്ത്രിയായ സുബ്രത മുഖർജി രം​ഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് പശ്ചിമ ബം​ഗാൾ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം (ദിലീപ് ഘോഷ്) കഴിഞ്ഞ മൂന്നുമാസങ്ങളിലെ ​ഗുജറാത്ത് സന്ദർശിച്ച് അവിടുത്തെ സംഭവ വികാസങ്ങൾ‌ നേരിട്ട് മനസ്സിലാക്കണം. അവിടം സന്ദർശിച്ചതിന് ശേഷം അദ്ദേഹത്തിൽ നിന്നുളള മറുപടിയാണ് ഞങ്ങൾ കേൾക്കാനാ​ഗ്രഹിക്കുന്നത്. മുഖർജി പറഞ്ഞു.

ചെറിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിലും കൊവിഡ് മഹാവ്യാധി കൈകാര്യം ചെയ്യുന്നതിൽ സാധ്യമായ ഏറ്റവും മികച്ച ക്രമീകരണങ്ങളാണ് സംസ്ഥാനം നടപ്പിൽ വരുത്തുന്നത്. ഏറ്റവും മികച്ചവരാണെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ചവർ തന്നെയാണ് മുഖർജി അവകാശപ്പെട്ടു. 

കഴിഞ്ഞ നാലുമാസങ്ങളിലായി അദ്ദേഹം എവിടെ ആയിരുന്നുവെന്നും പെട്ടെന്ന് എവിടെ നിന്നോ എത്തി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ 5 ലക്ഷം ആളുകൾ ജോലി ചെയ്തു എന്ന് അവകാശപ്പെടുന്നു. ബിജെപിയാണ് കഷ്ടപ്പെടുന്ന ആളുകൾക്ക് ഭക്ഷണവും റേഷനും നൽകിയത്.  ദിലിപ് ഘോഷ് പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios