Asianet News MalayalamAsianet News Malayalam

വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ നിന്നും കാണാതായ യുവാവ് പാക് ജയിലില്‍

യുവാവ് എങ്ങനെയാണ് പാക്കിസ്ഥാനില്‍ എത്തിയതെന്നതിനെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

missing man from india found in pakistan jail
Author
New Delhi, First Published Jun 29, 2019, 10:32 AM IST

ദില്ലി: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ നിന്നും കാണാതായ യുവാവിനെ പാക്കിസ്ഥാനിലെ ജയിലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ രേവ ജില്ലിയില്‍ നിന്ന് 2015-ല്‍ കാണാതായ അനില്‍ സാകേത് പാക് ജയിലില്‍ ഉള്ളതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ പട്ടിക കേന്ദ്രസര്‍ക്കാരിന് ലഭിച്ചിരുന്നു. ഈ പട്ടികയിലാണ് ഇന്ത്യയില്‍ നിന്നും കാണാതായ അനില്‍ സാകേതിന്‍റെ പേരും ഉള്‍പ്പെട്ടത്. എന്നാല്‍ യുവാവ് എങ്ങനെയാണ് പാക്കിസ്ഥാനില്‍ എത്തിയതെന്നതിനെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.

യുവാവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. അനിലിന്‍റെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി രേവ ജില്ലാ പൊലീസ് സൂപ്രണ്ട് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ലഹോര്‍ ജയിലില്‍ ഉള്ളത് അനില്‍ തന്നെയാണോ എന്ന് അന്വേഷിക്കാനും ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 

Follow Us:
Download App:
  • android
  • ios