നവംബര്‍ 26 ന് വ്യോമസേന വിമാനം മിഗ് 29 തകര്‍ന്ന് വീണതിനെ തുടര്‍ന്ന് നിഷാന്തിനെ കാണാതാവുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിനെ രക്ഷപ്പെടുത്താനായെങ്കിലും നിഷാന്തിനെ കണ്ടെത്താനായിരുന്നില്ല.
ദില്ലി: കാണാതായ വ്യോമസേന പൈലറ്റ് നിഷാന്ത് സിംഗിന്‍റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.. തെരച്ചലിനിടെ ഗോവന്‍ തീരത്ത് നിന്ന് 30 മൈല് അകലെ വച്ചാണ് മൃതദേഹം കണ്ടെത്തിയത്. നവംബര്‍ 26 ന് വ്യോമസേന വിമാനം മിഗ് 29 തകര്‍ന്ന് വീണതിനെ തുടര്‍ന്ന് നിഷാന്തിനെ കാണാതാവുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിനെ രക്ഷപ്പെടുത്താനായെങ്കിലും നിഷാന്തിനെ കണ്ടെത്താനായിരുന്നില്ല. പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ ടെസ്റ്റ് നടത്തും.
