ലീഗ് അടക്കം കളം മാറി ചവിട്ടിയതോടെ തങ്ങൾ നട്ടു വളർത്തിയ തെങ്ങ് എതിർവീട്ടിലേക്ക് ചാഞ്ഞു എന്നായിരുന്നു ഡിഎംകെ നേതാവ് രാജ പറഞ്ഞത്. എന്നാൽ പാർട്ടികൾക്ക് സ്വതന്ത്ര തീരുമാനങ്ങൾ ആകാമെന്നും, ഡിഎംകെ പ്രവർത്തകർ കടുത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും സ്റ്റാലിൻ പറഞ്ഞു.
ചെന്നൈ: വിസികെയ്ക്കും മുസ്‌ലിം ലീഗിനും എതിരെ വിമർശനം പാടില്ലെന്ന് ഡിഎംകെ നേതാക്കളെയും പ്രവർത്തകർക്കും നിർദ്ദേശം നൽകി എം.കെ സ്റ്റാലിൻ. എ.രാജ അടക്കം നേതാക്കളുടെ പരാമർശം വിവാദം ആയതിനു പിന്നാലെയാണ് സ്റ്റാലിൻ നേതാക്കൾക്ക് നിർദേശം നൽകിയത്. രണ്ട് മന്ത്രിമാരെയും അഭിനന്ദിച്ച് എക്സിൽ പോസ്റ്റ് ചെയ്ത കുപ്പിലാണ് സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. ലീഗ് അടക്കം കളം മാറി ചവിട്ടിയതോടെ തങ്ങൾ നട്ടു വളർത്തിയ തെങ്ങ് എതിർവീട്ടിലേക്ക് ചാഞ്ഞു എന്നായിരുന്നു ഡിഎംകെ നേതാവ് രാജ പറഞ്ഞത്. എന്നാൽ പാർട്ടികൾക്ക് സ്വതന്ത്ര തീരുമാനങ്ങൾ ആകാമെന്നും, ഡിഎംകെ പ്രവർത്തകർ കടുത്ത വാക്കുകൾ ഉപയോഗിക്കരുതെന്നും സ്റ്റാലിൻ പറഞ്ഞു.

മന്ത്രിമാരായി ചുമതലയേൽക്കുന്ന മന്ത്രിമാർക്ക് ആശംസകൾ. ഏതൊരു പാർട്ടിക്കും അവരുടെ രാഷ്ട്രീയ തീരുമാനം കൈകൊള്ളാൻ അവകാശമുണ്ട്. അതിനാൽ നിങ്ങളുടെ നേതാവെന്ന നിലയിൽ ഒരു അഭ്യർത്ഥന നടത്തുകയാണ്, പാർട്ടിയിലെ അംഗങ്ങൾ ആരെയും വ്രണപ്പെടുത്താൻ കഠിനമായ പരാമർശങ്ങൾ നടത്തരുത്. ഏതൊരു പാർട്ടിക്കും അവരുടെ രാഷ്ട്രീയ തീരുമാനം തീരുമാനിക്കാൻ അവകാശമുണ്ട്. അതിനാൽ നിങ്ങളുടെ നേതാവെന്ന നിലയിൽ എന്റെ പ്രിയപ്പെട്ട അഭ്യർത്ഥന, ഈ സമയത്ത് പാർട്ടിയിലെ അംഗങ്ങൾ ആരെയും വ്രണപ്പെടുത്താൻ കഠിനമായ വാക്കുകൾ പറയരുത് എന്നതാണ്. മുത്തമിഴർ കലൈഞ്ജറുടെയും പാതയിലൂടെ വന്നവരാണ് നമ്മൾ. അത് മറക്കരുത്. നന്മയെ വിലമതിക്കുകയും, മറിച്ച് സംഭവിച്ചാൽ വിമർശിക്കുകയും ചെയ്യുന്ന ഒരു ക്രിയാത്മക പ്രതിപക്ഷ പാർട്ടിയായി നമുക്ക് പ്രവർത്തിക്കാം- സ്റ്റാലിൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു.
