ഛിദ്രശക്തികൾക്കെതിരെ കേരളത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും, സംസ്ഥാനങ്ങളുടെ ഐക്യത്തിന് കരുത്താവാന്‍ കഴിയട്ടെ എന്നും സ്റ്റാലിന്‍ ആശംസാ കുറിപ്പില്‍ പറയുന്നു.
ചെന്നൈ : കേരള മുഖ്യമന്ത്രി പിണറായി വിജയന് 77-ാം ജന്മദിനത്തില്‍ ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായി പിണറായി വിജയന് ജന്മദിനാശംസകള്‍ നേരുന്നുവെന്ന് സ്റ്റാലിന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ഛിദ്രശക്തികൾക്കെതിരെ കേരളത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും, സംസ്ഥാനങ്ങളുടെ ഐക്യത്തിന് കരുത്താവാന്‍ കഴിയട്ടെ എന്നും സ്റ്റാലിന്‍ ആശംസാ കുറിപ്പില്‍ പറയുന്നു.
ജന്മ ദിനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി. സാധാരണ പിണറായി വിജയന്‍ തന്‍റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ആറ് വര്‍ഷം മുമ്പ് പിണറായിയുടെ നേതൃത്വത്തില്‍ ഇടത് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേദിവസം അദ്ദേഹത്തിന്‍റെ ജന്മദിനമായിരുന്നു. അന്ന് ചരിത്രം തിരുത്തി കുറിച്ച തുടര്‍ഭരണത്തിന്‍റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസമായിരുന്നു പിണറായിയുടെ 76-ാം പിറന്നാളെന്നതും ശ്രദ്ധേയമായിരുന്നു.

