ഒരു കിലോ അരി,പഞ്ചസാര, കരിമ്പ് എന്നിവ കിറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണമടക്കം കിറ്റ് നൽകി നിർണായക നീക്കമാണ് സ്റ്റാലിൻ സർക്കാർ നടത്തുന്നത്.
ചെന്നൈ : തമിഴ്നാട്ടിൽ പൊങ്കൽ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയിൽ നിർവഹിക്കും. സംസ്ഥാനത്തെ 2.22 കോടി വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് കിറ്റിനൊപ്പം 3000 രൂപ വീതം നൽകാനാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. ഒരു കിലോ അരി,പഞ്ചസാര, കരിമ്പ് എന്നിവ കിറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണമടക്കം കിറ്റ് നൽകി നിർണായക നീക്കമാണ് സ്റ്റാലിൻ സർക്കാർ നടത്തുന്നത്. ശ്രീലങ്കൻ തമിഴ് പുനരധിവാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കും ഇത്തവണ കിറ്റ് ലഭിക്കും. ജനുവരി 14-ന് മുൻപായി വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഒരു കിലോ വീതം പച്ചരി, പഞ്ചസാര, ഒരു മുഴുവൻ കരിമ്പ് എന്നിവയ്ക്ക് പുറമെ സൗജന്യ വേഷ്ടിയും സാരിയുമാണ് പൊങ്കൽ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം കിറ്റിൽ പണം ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ 2024 ലും 2023 ലും 1000 രൂപ വീതമാണ് സർക്കാർ നൽകിയിരുന്നത്. ഇത്തവണ തുക 3000 രൂപയായി വർധിപ്പിച്ചത് ജനങ്ങൾക്ക് വലിയ കൈത്താങ്ങാകും. ഏകദേശം 6,936 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വർഷം പ്രഖ്യാപിച്ച ആനുകൂല്യം സ്റ്റാലിൻ സർക്കാരിന്റെ നിർണായക നീക്കമായാണ് വിലയിരുത്തുന്നത്.


