ശ്രീലങ്കയുടെ കിഴക്കൻ തീരത്തും കൊളംബോയിലുമുള്ള തമിഴ് വംശജർക്ക് ഭക്ഷണവും ജീവൻ രക്ഷാ മരുന്നുകളും എത്തിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം.
ചെന്നൈ: ശ്രീലങ്കൻ തീരങ്ങളിൽ സഹായം എത്തിച്ചുനൽകാൻ അനുമതി നൽകണമെന്ന് പ്രധാനമന്ത്രിയോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ദില്ലിയിലെത്തിയ സ്റ്റാലിൻ പ്രധാനമന്ത്രിയുമായുള്ള സന്ദർശനത്തിനിടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ശ്രീലങ്കയുടെ കിഴക്കൻ തീരത്തും കൊളംബോയിലുമുള്ള തമിഴ് വംശജർക്ക് ഭക്ഷണവും ജീവൻ രക്ഷാ മരുന്നുകളും എത്തിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം.
ശ്രീലങ്കൻ തമിഴരോടുള്ള വിവേചനം അവസാനിപ്പിക്കാനും തുല്യമായ പൗരാവകാശങ്ങൾ ഉറപ്പുവരുത്താനും ശ്രീലങ്കയോട് കേന്ദ്രസർക്കാർ നിർദേശിക്കണമെന്നും സ്റ്റാലിൻ മോദിയോട് ആവശ്യപ്പെട്ടു. പാക് കടലിടുക്കിൽ മത്സ്യബന്ധനത്തിന് പോകുന്ന തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പതിവായി അറസ്റ്റ് ചെയ്ടുന്നത് സ്റ്റാലിൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കച്ചത്തീവ് ദ്വീപിന് മേലുള്ള ഇന്ത്യയുടെ പരമാധികാരം ഉറപ്പുവരുത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
