Asianet News MalayalamAsianet News Malayalam

'രാഷ്ട്രീയത്തിൽ മതം കലർത്തിയത് പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്'; ടിഎം കൃഷ്ണയ്ക്ക് സ്റ്റാലിന്‍റെ പിന്തുണ

രാഷ്ട്രീയത്തിൽ മതം കലർത്തിയത് പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്, വെറുപ്പ് അകറ്റുകയും മനുഷ്യരെ ചേർത്തുനിർത്തുകയുമാണ് ആവശ്യം, പെരിയാറിന്‍റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നത് തെറ്റെന്നും സ്റ്റാലിൻ

mk stalin supports tm krishna in madras music academy award controversy
Author
First Published Mar 23, 2024, 11:46 AM IST

ചെന്നൈ: മദ്രാസ് സംഗീത അക്കാദമി പുരസ്കാര വിവാദത്തില്‍ ടിഎം കൃഷ്ണയ്ക്ക് പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ. പെരിയാറിന്‍റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റെന്ന് സ്റ്റാലിൻ പറഞ്ഞു. 

രാഷ്ട്രീയത്തിൽ മതം കലർത്തിയത് പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്, വെറുപ്പ് അകറ്റുകയും മനുഷ്യരെ ചേർത്തുനിർത്തുകയുമാണ് ആവശ്യം, പെരിയാറിന്‍റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നത് തെറ്റ്‌, കൃഷ്ണയ്ക്കും അക്കാദമിക്കും അഭിനന്ദനം എന്നും സ്റ്റാലിൻ പറഞ്ഞു.

സംഗീതജ്ഞൻ ടിഎം കൃഷ്ണയ്ക്ക് മദ്രാസ് സംഗീത അക്കാദമി പുരസ്കാരം നല്‍കുന്നതില്‍ ബിജെപിയും ബിജെപി ചായ്‍വുള്ള സംഗീതജ്ഞരും പ്രതിഷേധം അറിയിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സാമൂഹ്യ പരിഷ്കാർത്താവ് പെരിയാറിനെ മഹത്വവത്കരിക്കുകയും ബ്രാഹ്മണരുടെ വംശഹത്യക്ക് ആഹ്വാനം ചെയ്യുകയും ചെയ്തുവെന്നാണ് കൃഷ്ണയ്ക്ക് എതിരായ ബിജെപി വിമര്‍ശനം. ഇങ്ങനെയൊരു വ്യക്തിയെ ആദരിക്കുന്നത് ധര്‍മ്മത്തിന് എതിരാകുമെന്നാണ് ബിജെപിയുടെ നയം. 

Also Read:- ആര്‍എല്‍വി രാമകൃഷ്ണന് കലാമണ്ഡലത്തിന്‍റെ ക്ഷണം; കൂത്തമ്പലത്തില്‍ മോഹിനിയാട്ട അവതരണം നടക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios