പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണെന്ന് പരാതി നല്‍കാന്‍ എംഎല്‍എയുടെ ഓഫീസിലെത്തിയതായിരുന്നു യുവതി.

അഹമ്മദാബാദ്: ജലക്ഷാമത്തിന് പരാതി നല്‍കാനെത്തിയ വാര്‍ഡ് മെമ്പറെ ബിജെപി എംഎല്‍എ ക്രൂരമായി മര്‍ദ്ദിച്ചു. നരോഡ മണ്ഡ‍ലത്തിലെ ബിജെപി എംഎല്‍എ ബല്‍റാം തവാനിയാണ് പരാതി നല്‍കാന്‍ ഓഫീസിലെത്തിയ എന്‍സിപി അംഗമായ വാര്‍ഡ് മെമ്പറെ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ മര്‍ദ്ദിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വീഡിയോയിലൂടെയാണ് മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണെന്ന് പരാതി നല്‍കാന്‍ എംഎല്‍എയുടെ ഓഫീസിലെത്തിയതായിരുന്നു യുവതി. എന്നാല്‍ ക്ഷുഭിതനായ എംഎല്‍എ യുവതിയെ ഓഫീസിന് പുറത്ത് വച്ച് മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച യുവതിയുടെ ഭര്‍ത്താവിനെയും എംഎല്‍എയും അനുയായികളും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.

അടി കൊണ്ട് നിലത്ത് വീണ യുവതി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ ഇവരെ ചവിട്ടി വീഴ്ത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ വിവാദമായതോടെ എംഎല്‍എ മാപ്പ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 

Scroll to load tweet…
Scroll to load tweet…