ഗുരുഗ്രാം: ബീഫ് കടത്തിയെന്ന് ആരോപിച്ച് ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ട് യുവാക്കൾക്ക് മർദ്ദനം. ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഒരു സംഘമാണ് മർദ്ദിച്ചതെന്ന് യുവാക്കൾ പറഞ്ഞു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടങ്ങിയെന്നും ഇറച്ചി പരിശോധനയ്ക്കയച്ചെന്നും പോലീസ് അറിയിച്ചു.

ഷഹിൽ അഹമ്മദ്, തായിദ് എന്നിവരാണ് ആക്രമണത്തിനിരയായത്. ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട രണ്ട് പേർക്ക് വേണ്ടി പൊലീസ് തെരച്ചിൽ നടത്തുകയാണ്. വാഹനങ്ങൾക്കുള്ളിൽ ഗോമാംസം കണ്ട് അക്രമി സംഘം അഹ്മദിനെയും തായിദിനെയും ആക്രമിക്കുകയായിരുന്നു.