പുതുപ്പള്ളിയിൽ വികസന മുരടിപ്പിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ. എംഎൽഎ ചാണ്ടി ഉമ്മനെ കൂകി വിളിച്ച പ്രവർത്തകരുമായി അദ്ദേഹം വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും ഒടുവിൽ സൗഹൃദം പങ്കിട്ടാണ് പിരിഞ്ഞത്

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരായി ബി ജെ പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ. പുതുപ്പള്ളി നിയോജകമണ്ഡലം ബി ജെ പി കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചാണ്ടി ഉമ്മൻ എം എൽ എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. ബി ജെ പി മേഖല അധ്യക്ഷൻ എൻ ഹരിയാണ് സമരം ഉദ്ഘാടനം ചെയ്തത്. പ്രതിഷേധത്തിനിടെ ബി ജെ പി പ്രവർത്തകർ ഓഫീസിൽ ഉണ്ടായിരുന്ന എം എൽ എയെ കൂകി വിളിച്ചു. തുടർന്ന് ഓഫീസിൽ നിന്ന് ചാണ്ടി ഉമ്മൻ പുറത്തിറങ്ങി വന്നതോടെ, ബി ജെ പി പ്രവർത്തകരുമായി വാക്കുതർക്കം ഉണ്ടായി. പൊലീസ് ഇടപെട്ട് പ്രവർത്തകരെ മാറ്റി. സമരത്തിന് ഒടുവിൽ ബി ജെ പി നേതാക്കളോടും പ്രവർത്തകരോടും സൗഹൃദം പങ്കിട്ടാണ് ചാണ്ടി ഉമ്മൻ മടങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player