ജമ്മു: ജമ്മു റീജിയനിലെ അഞ്ച് ജില്ലകളിൽ മൊബൈൽ സേവനങ്ങൾക്കുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കി. ബുധനാഴ്ച രാത്രിയാണ് ദോഡ, കിഷ്‌ട്‌വർ, റംബൻ, രജൗരി, പൂഞ്ച് ജില്ലകളിലെ നിയന്ത്രണം നീക്കിയത്.

ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിൽ മൊബൈൽ സേവനങ്ങൾ റദ്ദാക്കിയത്. സംസ്ഥാനത്തിന്റെ പ്രത്യേക ഭരണഘടനാ പദവി നീക്കുന്നതുമായി അക്രമ സംഭവങ്ങൾ അരങ്ങേറാൻ സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ടായിരുന്നു ഇത്.

ഈ സേവനം രാജ്യത്തിനെതിരായ ആക്രമണത്തിന് തീവ്രവാദികൾ ആയുധമാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനമെടുത്തതെന്നാണ് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് പറഞ്ഞത്. ജനങ്ങൾ സമാധാനമായിരിക്കണമെന്നും അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.