ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യപദ്ധതിയുടെ ഗുണഫലങ്ങള്‍ വിശദീകരിക്കുന്നതിനിടെ കൊച്ചിയെന്ന് പറയുന്നതിന് പകരം കറാച്ചി എന്ന് പറയുകയായിരുന്നു. 

ഗാന്ധിനഗര്‍: കൊച്ചിയെ കറാച്ചിയെന്ന് വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ജംനാഗറിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് മോദിയുടെ നാവ് പിഴച്ചത്. ആയുഷ്മാന്‍ ഭാരത് എന്ന ആരോഗ്യപദ്ധതിയുടെ ഗുണഫലങ്ങള്‍ വിശദീകരിക്കുന്നതിനിടെ കൊച്ചിയെന്ന് പറയുന്നതിന് പകരം കറാച്ചി എന്ന് പറയുകയായിരുന്നു. 

എന്നാല്‍ ചിരിച്ചുകൊണ്ട് അയല്‍രാജ്യത്തെ കുറിച്ചുള്ള ചിന്തയാണ് കുറച്ച് ദിവസങ്ങളായി മനസിലെന്ന് പറഞ്ഞുകൊണ്ട് മോദി തെറ്റുതിരുത്തുകയായിരുന്നു. ജംനാഗറില്‍ താമസിക്കുന്ന വ്യക്തിക്ക് ആയുഷ്‍മാന്‍ ഭാരതിലൂടെ കൊല്‍ക്കത്തയില്‍ നിന്നും കറാച്ചിയില്‍ നിന്നും ചികിത്സ തേടാന്‍ കഴിയുമെന്നാണ് പ്രസംഗത്തിനിടെ മോദി പറഞ്ഞത്.

ജംനാഗറില്‍ നിന്നുള്ള ആള്‍ക്ക് ഭോപ്പാലില്‍ നിന്ന് രോഗം വന്നാല്‍ ജംനാഗറിലേക്ക് തിരിച്ചുവരേണ്ടതില്ല. ആയുഷ്മാന്‍ ഭാരതിന്‍റെ കാര്‍ഡ് കാണിച്ചാല്‍ കൊല്‍ക്കത്തയില്‍ നിന്നും കറാച്ചിയില്‍ നിന്നും ചികിത്സ കിട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാവ് പിഴച്ചെന്ന് മനസിലായതോടെ കറാച്ചിയല്ല കൊച്ചിയെന്ന് തിരുത്തുകയായിരുന്നു.