'നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് മിക്കവാറും അവസാനത്തെതായിരിക്കും. മോദിക്ക് മൂന്ന് മുദ്രാവാക്യങ്ങളാണുള്ളത്. മോഷണം, കലാപം, കൊലപാതകം’- മമത പറഞ്ഞു.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കാൻ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ഇവിടെ ആരൊക്കെ താമസിക്കണം വേണ്ട എന്നോക്കെ തീരുമാനിക്കേണ്ടത് മോദിയല്ലെന്നും മമത പറഞ്ഞു. കൂച്ച് ബഹാറില്‍ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി.
ഭേദഗതി ചെയ്യപ്പെട്ട പുതിയ പൗരത്വ പട്ടിക നിലവില്‍ വന്നാൽ നമ്മുടെ രാജ്യത്തുള്ള പൗരന്മാരിൽ പലരും അഭയാർത്ഥികളായി മാറുമെന്നും മമത മുന്നറിയിപ്പു നൽകി. തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടിയുള്ള ഉപാധിയായിട്ടാണ് ബിജെപി പൗരത്വ പട്ടികയെ നോക്കിക്കാണുന്നതെന്നും മമത കുറ്റപ്പെടുത്തി.
വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വിഫലനായ ചായക്കടക്കാരൻ മോദി ജനങ്ങളെ വിഡ്‌ഢികളാക്കാൻ ഇപ്പോൾ കാവൽക്കാരനായെന്നും മമ പരിഹാസ രൂപേണ പറഞ്ഞു. 'നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് മിക്കവാറും അവസാനത്തെതായിരിക്കും. മോദിക്ക് മൂന്ന് മുദ്രാവാക്യങ്ങളാണുള്ളത്. മോഷണം, കലാപം, കൊലപാതകം’- മമത പറഞ്ഞു.
