അദ്ദേഹത്തിന്‍റെ രചനകള്‍ ഇനി വരും വര്‍ഷങ്ങളിലും ജനപ്രിയമായി തന്നെ തുടരും. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ വളരെയധികം ദുഖമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു- മോദി ട്വീറ്റ് ചെയ്തു.
ദില്ലി: വിഖ്യാത ചലച്ചിത്രകാരനും നാടകസംവിധായകനും കന്നട എഴുത്തുകാരനുമായ ഗിരീഷ് കര്‍ണാടിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ ബെംഗളൂരുവിലായിരുന്നു ഗിരീഷ് കര്‍ണാടിന്‍റെ അന്ത്യം. വിവിധ ഭാഷകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗിരീഷ് കര്‍ണാട് എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് മോദി പറഞ്ഞു.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. ബഹുമുഖപ്രതിഭയായ ഗിരീഷ് കര്‍ണാട് വിവിധ ഭാഷകളിലെ മികച്ച അഭിനയം കാഴ്ചവെച്ചതിന്‍റെ പേരില്‍ എല്ലാക്കാലവും ഓര്‍മിക്കപ്പെടും. അദ്ദേഹത്തിന്‍റെ രചനകള്‍ ഇനി വരും വര്‍ഷങ്ങളിലും ജനപ്രിയമായി തന്നെ തുടരും. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ വളരെയധികം ദുഖമുണ്ട്. ആത്മാവിന് നിത്യശാന്തി നേരുന്നു- മോദി ട്വീറ്റ് ചെയ്തു.
യയാതി, ഹയവദന, തുഗ്ലക്ക് എന്നിവ ജ്ഞാനപീഠ ജേതാവായ ഗിരീഷ് കര്‍ണാടിന്‍റെ ശ്രദ്ധേയമായ രചനകളാണ്. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ നിരവധി ബഹുമതികളും കര്‍ണാടിനെ തേടിയെത്തി. ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ രണ്ടു മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
