സ്ത്രീകള്‍ക്കെതിരായ അത്രിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇന്ത്യയിലുണ്ടായിട്ടും കേന്ദ്രം ആശങ്കപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കുറിച്ചാണെന്നാണ് ഒവൈസി. വരുടെ സ്ത്രീകളെയും സമൂഹത്തെയും രക്ഷിക്കാന്‍ ഒവൈസിയെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതാകും നല്ലതെന്നാണ് ശോഭ കരന്തലജെ

മുംബൈ: അഫ്ഗാന്‍ പ്രതിസന്ധിയില്‍ മോദി സര്‍ക്കാരിന്‍റെ നിലപാടിനെ ചോദ്യം ചെയ്ത എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിക്ക് കടുത്ത മറുപടി നല്‍കി കേന്ദ്ര മന്ത്രി ശോഭ കരന്തലജെ. സ്ത്രീകള്‍ക്കെതിരായ അത്രിക്രമങ്ങളും കുറ്റകൃത്യങ്ങളും ഇന്ത്യയിലുണ്ടായിട്ടും കേന്ദ്രം ആശങ്കപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കുറിച്ചാണെന്നാണ് ഒവൈസി പറഞ്ഞിരുന്നു. ഒപ്പം ഇന്ത്യയില്‍ ഒമ്പത് പെണ്‍കുട്ടികളില്‍ ഒരാള്‍ അഞ്ച് വയസ് ആകും മുമ്പ് മരിക്കുന്നുവെന്ന റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയായിരുന്നു ഒവൈസിയുടെ വിമര്‍ശനം.

അവരുടെ സ്ത്രീകളെയും സമൂഹത്തെയും രക്ഷിക്കാന്‍ ഒവൈസിയെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നതാകും നല്ലതെന്നാണ് ശോഭ കരന്തലജെ മറുപടി നല്‍കിയത്. അഫ്ഗാനിലെ സ്ത്രീകളെ കുറിച്ചുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയാതെ ഇന്ത്യയിലെ സ്ത്രീകളില്‍ മോദി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഒവൈസി ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, ഭീകരത അടിസ്ഥാനമാക്കി പടുത്തുയർത്തുന്ന ഒരു സാമ്രാജ്യവും ദീർഘകാലം നിലനിൽക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പറഞ്ഞു. മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമർത്താൻ ഇവർക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നത്, ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona