2013 ൽ രാജ്യത്ത് അയ്യായിരത്തില്‍ താഴെ പേർ മാത്രമാണ് അവയവങ്ങൾ ദാനം ചെയ്തിരുന്നത്. 2022 ൽ അത് പതിനയ്യായിരത്തിൽ കൂടുതലായി ഉയർന്നെന്നും പ്രധാനമന്ത്രി

ദില്ലി:99ാമത് മൻ കീ ബാത്തിൽ അവയവദാനത്തിന്‍റെ പ്രധാന്യം ഓർമപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒൻപത് പേർക്ക് വരെ പുനർ ജീവൻ നൽകാൻ അവയവദാനത്തിലൂടെ കഴിയുന്നുവെന്നും, അവയവദാനത്തിനായുള്ള നടപടിക്രമങ്ങൾ സർക്കാർ എളുപ്പമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 2013 ൽ രാജ്യത്ത് അയ്യായിരത്തില്‌ താഴെ പേർ മാത്രമാണ് രാജ്യത്ത് അവയവങ്ങൾ ദാനം ചെയ്തിരുന്നത്. 2022 ൽ അത് പതിനയ്യായിരത്തിൽ കൂടുതലായി ഉയർന്നെന്നും മോദി പറഞ്ഞു. ഓസ്കാർ പുരസ്കാരം നേടിയ ഡോക്യുമെന്ററിയുടെ സംവിധായിക കാർത്തികിയെയും നിർമ്മാതാവ് ​ഗുനീത് മോം​ഗയെയും മോദി അഭിനന്ദിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ മൻ കീബാത്തിൽ പ്രധാനമന്ത്രി ഓർമിച്ചു, ഏപ്രിൽ 17 മുതൽ 30 വരെ ​ഗുജറാത്തിൽ സൗരാഷ്ട്ര - തമിഴ് സം​ഗമം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു