മോദിയിൽനിന്ന് തനിക്കൊന്നും പഠിക്കാനില്ല. മുഖ്യമന്ത്രി എന്ന നിലയിൽ ഒരു  നിരപരാധിയുടേയും ജീവൻ താനെടുത്തിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. 

ബംഗളൂരു: മുഖ്യമന്ത്രിയായിരുന്നപ്പോൾ നിരപരാധികളെ കൊന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. താൻ മുഖ്യമന്ത്രിയായിരിക്കെ മോദി ചെയ്തതുപോലെ നിരപരാധികളെ കൊന്നിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. അംബേദ്ക്കർ ജയന്തിയോടനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോദിയിൽനിന്ന് തനിക്കൊന്നും പഠിക്കാനില്ല. മുഖ്യമന്ത്രി എന്ന നിലയിൽ ഒരു നിരപരാധിയുടേയും ജീവൻ താനെടുത്തിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്ത് നടന്ന ഇൻകം ടാകസ് റെയ്ഡിനെക്കുറിച്ചും കുമാരസ്വാമി തുറന്നടിച്ചു. അത്തരം റെയ്ഡുകളെ തനിക്ക് പേടിയില്ല. ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവ​ഗൗഡ ആരുടെയെങ്കിലും വീട്ടിൽ വിരുന്നിന് പോയാൽ അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്യുന്നു. എന്ത് സർക്കാരാണിതെന്നും കുമാരസ്വാമി ചോദിച്ചു. 

മാർച്ച് 28-ന് കർണാടകയിലെ വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡിൽ 1.66 കോടി രൂപ പിടിച്ചെടുത്തിരുന്നു. കർണാടകത്തിൽ സർക്കാർ രൂപീകരിക്കാൻ കുമാരസ്വാമിയെ ബിജെപി ക്ഷണിച്ചിരുന്നു. അതിൽ സഹകരിക്കാത്തതിലുള്ള രാഷ്ട്രീയ പകപോക്കലാണ് റെയ്ഡുകളെന്ന് മുൻമുഖ്യമന്ത്രിയുമായ ദേവഗൗഡ പ്രതികരിച്ചു.