ചെന്നൈ: മഹാബലിപുരത്തെ പ്രഭാത നടത്തത്തിനിടെ, തീരം വൃത്തിയാക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ 30 മിനിറ്റ് നീണ്ട 'മോണിംഗ് വാക്കിനിടെ', തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ചപ്പു ചവറുകൾ ശേഖരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇവയെല്ലാം എടുത്ത് ഹോട്ടൽ ജീവനക്കാരനെ ഏൽപിച്ചു. രാവിലെയുള്ള പ്രഭാത നടത്തം 'പ്ലോഗിംഗ്' ആയിക്കൂടി വിനിയോഗിച്ചെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

എന്താണീ പ്ലോഗിംഗ്?

രാവിലെയുള്ള വ്യായാമത്തിനായി നടക്കാനോ ഓടാനോ പോകുന്നതിനിടെ, വഴിയരികിലെ മാലിന്യങ്ങൾ കൂടി എടുത്ത് മാറ്റി പരിസരം ശുചീകരിക്കുന്നതിനാണ് പ്ലോഗിംഗ് എന്ന് പറയുക. സ്വീഡനിൽ 2016-ൽ ഒരു വലിയ മുന്നേറ്റമായി തുടങ്ങിയതാണിത്. പിന്നീടിത് മറ്റ് രാജ്യങ്ങളിലും നടപ്പാക്കാൻ തുടങ്ങി. ഇത്തരത്തിൽ പരിസരം ശുചീകരിക്കാൻ കൂടി ഇറങ്ങിയതാണ് താൻ എന്ന സന്ദേശവുമായാണ് മോദി എത്തുന്നത്. 

മോദിയുടെ പ്രഭാത നടത്തത്തിന്‍റെ ചിത്രങ്ങൾ കാണാം:

Image

Image

Image