Asianet News MalayalamAsianet News Malayalam

ഇത് മോദിയുടെ ഭാഗ്യ ജാക്കറ്റോ? വീണ്ടും ചര്‍ച്ചയായി സത്യപ്രതിജ്ഞയിലെ 'മോദി ജാക്കറ്റ്'

വെളുത്ത പൈജാമ കുര്‍ത്തയും മുകളില്‍ മോദി സ്പെഷ്യല്‍ 'മോദി ജാക്കറ്റും' ധരിച്ചാണ് നരേന്ദ്രമോദി ചടങ്ങിനെത്തിയത്. അദ്ദേഹം കുര്‍ത്തയ്ക്ക് മുകളില്‍ ധരിച്ച കോട്ടിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

modi's kurtha in 2014, 2019 swearing ceremony
Author
Delhi, First Published May 31, 2019, 10:24 AM IST

ദില്ലി: തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരത്തിലേറിയിരിക്കുകയാണ്. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ലോക രാഷ്ട്രനേതാക്കളും രാഷ്ട്രീയ-സിനിമാ-സാമൂഹ്യ മേഖലകളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും സന്നിഹിതരായിരുന്നു. പ്രൗഢ ഗംഭീരമായ സത്യപ്രതിജ്ഞാച്ചടങ്ങില്‍ നരേന്ദ്രമോദി ധരിച്ച വസ്ത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. 

modi's kurtha in 2014, 2019 swearing ceremony

വെളുത്ത പൈജാമ കുര്‍ത്തയും മുകളില്‍ മോദി സ്പെഷ്യല്‍ 'മോദി ജാക്കറ്റും' ധരിച്ചാണ് നരേന്ദ്രമോദി ചടങ്ങിനെത്തിയത്. അദ്ദേഹം കുര്‍ത്തയ്ക്ക് മുകളില്‍ ധരിച്ച കോട്ടിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. 2014 ല്‍ ആദ്യ എന്‍ഡിഎ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞാ സമയത്ത് ധരിച്ച കോട്ടിന്‍റെ അതേ ഷെയ്ഡ് കോട്ടാണ് ഇത്തവണയും അദ്ദേഹം ധരിച്ചത്. 

modi's kurtha in 2014, 2019 swearing ceremony

ഫോട്ടോകളില്‍ ഇത് വളരെ വ്യക്തവുമാണ്. ഈ രണ്ടു ചിത്രങ്ങളും ചേര്‍ത്തുവെച്ചു നോക്കിയാല്‍ വ്യത്യാസമൊന്നും കാണാന്‍ കഴിയില്ല. തന്‍റെ ഭാഗ്യ ജാക്കറ്റായി കരുതിയാണോ അദ്ദേഹം 2014 ധരിച്ച ജാക്കറ്റ് തന്നെ തെരഞ്ഞെടുത്തതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

modi's kurtha in 2014, 2019 swearing ceremony

Follow Us:
Download App:
  • android
  • ios