ദില്ലി: അതിരാവിലെ മഹാബലിപുരത്തെ കടല്‍ത്തീരത്ത് നടക്കാന്‍ പോയ പ്രധാനമന്ത്രി നരേന്ദ്രമോദി കടലിനെ കുറിച്ചെഴുതിയ കവിത സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.  കടലിനോടുള്ള സംഭാഷണമായിരുന്നു ആ കവിത. 'സാഗരമേ നിനക്കെന്‍റെ സ്നേഹവന്ദനം' എന്ന് തുടങ്ങിയ കവിത സാഗരത്തെ വര്‍ണ്ണിക്കുകയും അതിന്‍റെ പ്രത്യേകതകളെടുത്ത് പറയുകയും ചെയ്യുന്നതാണ്.

പ്രധാനമന്ത്രിയെഴുതിയ കവിതയുടെ മലയാളം പരിഭാഷ

ഈ സാഗരം തനിക്ക് അധ്യാപകന്‍ തന്നെയാണെന്നും അത് തന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി എഴുതുന്നുണ്ട്. ഹിന്ദിയിലെഴുതിയ ആ കവിതയുടെ തമിഴ് വിവര്‍ത്തനം ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് തമിഴ്‌നാട്ടിലെ മഹാബലിപുരത്തെത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കവിത കുറിച്ചത്.