ഒന്നും ഒളിക്കാനില്ലെങ്കിൽ മോദി ഇസ്രായേൽ പ്രധാനമന്ത്രിക്ക് കത്തെഴുതി പെഗാസസ് പ്രോജക്ടിനെ കുറിച്ചുള്ള സത്യം കണ്ടെത്തണമെന്ന് സുബ്രഹ്മണ്യൻ സ്വാമി 

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെ വീണ്ടും കടന്നാക്രമിച്ച് രാജ്യസഭാ എംപി സുബ്രഹ്മണ്യൻ സ്വാമി. ഒന്നും ഒളിക്കാനില്ലെങ്കിൽ മോദി ഇസ്രായേൽ പ്രധാനമന്ത്രിക്ക് കത്തെഴുതി പെഗാസസ് പ്രോജക്ടിനെ കുറിച്ചുള്ള സത്യം കണ്ടെത്തണമെന്നാണ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെടുന്നത്. ആരാണ് പെഗാസസിനായി പണം നൽകിയതെന്നും അറിയണമെന്നും സുബ്രഹ്‌മണ്യൻ സ്വാമി ട്വീറ്റിലൂടെ ആവശ്യപ്പെടുന്നു.

വീണ്ടും തലപൊക്കി പെഗാസസ് വിവാദം; മോദി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

Scroll to load tweet…

കേന്ദ്രമന്ത്രിമാരടക്കം ഉന്നതരുടെ ഫോൺ ചോർന്നതായി സുബ്രഹ്മണ്യൻ സ്വാമിയുടെ ട്വീറ്റ്

ഇസ്രയേൽ നിർമ്മിത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും, ആർഎസ്എസ് നേതാക്കളുടെയും ഫോണുകൾ ചോർത്തിയതായി സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ ആരോപിച്ചിരുന്നു. 

Scroll to load tweet…

പെഗാസസ് സ്പൈവെയറിൽ ഒരു ഫോൺ ചോർത്താൻ അഞ്ച് കോടി ചിലവെന്ന് റിപ്പോർട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona