അതേസമയം അയോധ്യ വിധിക്ക് മുന്‍പുണ്ടായ ജാഗ്രത കേന്ദ്രസര്‍ക്കാരിന് പൗരത്വ നിയമഭേദഗതിയില്‍ ഉണ്ടായില്ലെന്ന് ആര്‍എസ്എസ് വിമര്‍ശനമുന്നയിച്ചത് ശ്രദ്ധേയമായി.
ദില്ലി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രധാനമന്ത്രി പ്രചാരണം തുടങ്ങി. രാജ്യം പൗരത്വ നിയമ ഭേഗതിയെ പിന്തുണയ്ക്കുന്നു എന്ന ഹാഷ് ടാഗോടെയുള്ള പ്രചാരണത്തിന് സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രധാനമന്ത്രി തുടക്കമിട്ടത്. രാംലീല മൈതാനിയില്‍ നയം വ്യക്തമാക്കിയതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പൗരത്വ നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
വേട്ടയാടപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ളതാണെന്ന് പൗരത്വ നിയമ ഭേദഗതിയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഹാഷ്ടാഗ് പ്രചാരണത്തിന് പുറമെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമഭേദഗതിക്കനുകൂലമായ പ്രചാരണത്തിന് 6 നേതാക്കളെ കൂടി ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം അയോധ്യ വിധിക്ക് മുന്‍പുണ്ടായ ജാഗ്രത കേന്ദ്രസര്‍ക്കാരിന് പൗരത്വ നിയമഭേദഗതിയില്‍ ഉണ്ടായില്ലെന്ന് ആര്‍എസ്എസ് വിമര്‍ശനമുന്നയിച്ചത് ശ്രദ്ധേയമായി.
