Asianet News MalayalamAsianet News Malayalam

കശ്‍മീര്‍ വിഷയത്തില്‍ മറ്റൊരു രാജ്യം ഇടപെടേണ്ടതില്ല; ട്രംപിനോട് മോദി

 ജി ഏഴ് ഉച്ചകോടിയിൽ മോദി ട്രംപ് കൂടിക്കാഴ്ചക്കിടെയാണ് ഇന്ത്യ നിലപാട് ആവർത്തിച്ചത്.

modi trump meeting for g seven top
Author
Washington, First Published Aug 26, 2019, 4:31 PM IST

വാഷിങ്ടൺ: കശ്മീർ വിഷയം ചര്‍ച്ച ചെയ്യാന്‍ മൂന്നാമതൊരു രാജ്യത്തിന്‍റെ ആവശ്യമില്ലെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്‍റെ ഡൊണാള്‍ഡ് ട്രംപിനോടും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീര്‍ വിഷയത്തിൽ ബാഹ്യ ഇടപെടൽ വേണ്ടെന്ന് മോദി വ്യക്തമാക്കി. ജി ഏഴ് ഉച്ചകോടിയിൽ മോദി ട്രംപ് കൂടിക്കാഴ്ചക്കിടെയാണ് ഇന്ത്യയുടെ കാലങ്ങളായുള്ള നിലപാട് മോദി ആവർത്തിച്ചത്.

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തുവെന്ന് ട്രംപ് പിന്നീട് വെളിപ്പെടുത്തി കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നാണ് മോദി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്‍മീരിലെ സ്ഥിതി അതീവ ഗുരുതരമാണെന്നായിരുന്നു നേരത്തെ ട്രംപിന്‍റെ പ്രതികരണം. 

കശ്‍മീര്‍ വിഷയത്തെക്കുറിച്ച് കഴിഞ്ഞ രാത്രിയില്‍ മോദിയുമായി താന്‍ സംസാരിച്ചെന്നും കാര്യങ്ങളെല്ലാം നിയന്ത്രണവിധേയമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും കുടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്ഥാനുമായി അവര്‍ (ഇന്ത്യ) സംസാരിക്കും. ശുഭകരമായ മാറ്റങ്ങള്‍ സൃഷ്ചിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ - ട്രംപ് പറഞ്ഞു. 

പാകിസ്ഥാനും ഇന്ത്യയ്ക്കുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും ഞങ്ങള്‍ക്കിടയില്‍ തന്നെയുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ മറ്റൊരു രാജ്യത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. - ട്രംപിനൊപ്പം മാധ്യമങ്ങളെ കണ്ട മോദി പറ‍ഞ്ഞു. 1947-ന് മുന്‍പ് ഇന്ത്യയും പാകിസ്ഥാനും ഒന്നായിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അതു ഒന്നിച്ചു നിന്ന് പരിഹരിക്കാനും ഞങ്ങള്‍ക്കാവും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്നമാണ് മറ്റ് രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ട - മോദി കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios