കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും രാജ്യമാകെ ചര്‍ച്ചയാകുകയാണ്.  ഏകാന്ത ധ്യാനത്തിനിടയിലെ ക്യാമറ കണ്ണുകളെ പരിഹസിച്ച് തമിഴ് നടന്‍ പ്രകാശ് രാജ് അടക്കമുള്ളവര്‍ രംഗത്തെത്തിയപ്പോള്‍ മോദിക്ക് വേണ്ടി കേദാര്‍നാഥിലൊരുക്കിയ ചുവപ്പ് പരവതാനിയെ ആണ് ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും കൂടുതല്‍പേരും വിമര്‍ശിക്കുന്നത്.

ലോക പ്രസിദ്ധമായ കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പെറ്റില്‍ താരങ്ങള്‍ തിളങ്ങുന്നതുപോലെയാണോ മോദിയുടെ സഞ്ചാരം എന്ന ചോദ്യമാണ് നിരവധി പേര്‍ ട്വിറ്ററിലൂടെ ഉയര്‍ത്തുന്നത്. കേദാര്‍നാഥില്‍ മോദിക്ക് മാത്രമായി എന്തിനാണ് ചുവപ്പ് പരവതാനി സജ്ജമാക്കിയതെന്ന ചോദ്യം ഉയര്‍ത്തുന്നവരും കുറവല്ല.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.