ഉപമുഖ്യമന്ത്രിമാരായി കെ വി സിങ് ദേവും, പ്രവതി പരിദയും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. നാല് തവണ എംഎൽഎ ആയ ഗോത്ര വിഭാഗം നേതാവാണ് മുഖ്യമന്ത്രിയായ മോഹൻ ചരണ്‍ മാജി

ദില്ലി: ഒഡീഷ മുഖ്യമന്ത്രിയായി മോഹൻ ചരണ്‍ മാജി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിമാരായി കെ വി സിങ് ദേവും, പ്രവതി പരിദയും ഇതോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ബിജെപി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് തുടങ്ങിയവരും ഒഡീഷ മുന്‍ മുഖ്യമന്ത്രി നവീൻ പട്നായിക്കും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

 24 വർഷത്തെ ബിജെഡി ഭരണം അവസാനിപ്പിച്ചാണ് ബിജെപി ഒഡീഷയില്‍ അധികാരം പിടിച്ചത്. നാല് തവണ എംഎൽഎ ആയ ഗോത്ര വിഭാഗം നേതാവാണ് മുഖ്യമന്ത്രിയായ മോഹൻ ചരണ്‍ മാജി. ആറ് തവണ എംഎല്‍എ ആയിരുന്ന ഉപമുഖ്യമന്ത്രി കെ വി സിങ് ദേവ് രാജ കുടുംബാഗം കൂടിയാണ്. ഒഡീഷയിലെ ആദ്യ വനിത ഉപമുഖ്യമന്ത്രിയാണ് പ്രവതി പരിദ.

എൻഡിഎയിൽ മന്ത്രിസ്ഥാനം ലഭിച്ച ജെഡിഎസ് എൽഡിഎഫിൽ തുടരുന്നതിൽ സിപിഎം നിലപാട് വ്യക്തമാക്കണം: എൻകെ പ്രേമചന്ദ്രൻ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates