കനത്ത മഴയെ തുടർന്ന് ഹൈദരാബാദിന്റെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട്. നിരവധി വീടുകളിൽ വെള്ളം കയറി. അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരും. സിദ്ദിപൂർ ജില്ലയിലെ ഹാബ്ഷിപൂരിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്
ഹൈദരാബാദ്: കനത്ത മഴയെ തുടർന്ന് ഹൈദരാബാദിന്റെ താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട്. നിരവധി വീടുകളിൽ വെള്ളം കയറി. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി. ഗതാഗതം തടസ്സപ്പെട്ടു. അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
സിദ്ദിപൂർ ജില്ലയിലെ ഹാബ്ഷിപൂരിലാണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്. 108 മില്ലിമീറ്റർ മഴയാണ് ഹാബ്ഷിപൂരിൽ രേഖപ്പെടുത്തിയത്. സെക്കന്തരാബാദിന് സമീപം സീതാഫാൽമന്ദിയിൽ 72.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. .
കനത്ത ചൂടിന് താൽക്കാലിക ആശ്വാസമായെങ്കിലും മഴയ്ക്കൊപ്പം ശക്തമായ കാറ്റും മിന്നലും ഉണ്ടായത് ജനജീവിതം താറുമാറാക്കി. സംസ്ഥാന ദുരന്ത നിവാരണ സേനയെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
