Asianet News MalayalamAsianet News Malayalam

24 മണിക്കൂറിൽ 22,771 രോഗികൾ, 14, 335 പേർക്ക് രോഗമുക്തി; രാജ്യത്ത് കൊവിഡ്‌ ബാധിതർ ആറര ലക്ഷത്തിലേക്ക്

24 മണിക്കൂറിന് ഇടയിൽ രോഗം ഭേദമായത് 14,335 പേര്‍ക്കാണ്. നിലവിൽ 2,35,433 പേരാണ് ചികിത്സയിൽ ഉള്ളത് . 

more than six lakh people tested covid positive across india
Author
Delhi, First Published Jul 4, 2020, 10:24 AM IST

ദില്ലി: രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 6,48,315 ആയി. പ്രതിദിന വര്‍ധന 22,000 കടന്നു. 24 മണിക്കൂറിനിടെ 22,771 പേരാണ് രോഗബാധിതരായത്. ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 442 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണം 18,655 ആയി. 60.80 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,94,227 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 24 മണിക്കൂറിന് ഇടയിൽ രോഗം ഭേദമായത് 14,335 പേര്‍ക്കാണ്. നിലവിൽ 2,35,433 പേരാണ് ചികിത്സയിൽ ഉള്ളത് .

ദില്ലിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദില്ലി രമേഷ് നഗറിൽ താമസിക്കുന്ന ചെങ്ങുന്നൂർ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. ദില്ലി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ തിരികെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്‍റെ പരിശോധനക്ക് എത്തിയ  ഷാജിക്ക് വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോൾ പോസ്റ്റീവായി . ഇതോടെ വീണ്ടും എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. ദില്ലിയിൽ മരിക്കുന്ന പതിമൂന്നാമത്തെ മലയാളിയാണ് ഷാജി.

Follow Us:
Download App:
  • android
  • ios