Asianet News MalayalamAsianet News Malayalam

കൊവിഡ് മൂലം വികസ്വര രാജ്യങ്ങളിലെ കുട്ടികളിലെ മരണ നിരക്ക് വർദ്ധിക്കാൻ സാധ്യത: ലോകബാങ്ക്

പകർച്ചവ്യാധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കൃത്യമായ വിദ്യഭ്യാസം ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഭാവിയിൽ‌ വികസ്വര രാജ്യങ്ങളിൽ വളരെ ​ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

mortality rate in children from developing countries by covid
Author
Washington D.C., First Published Oct 6, 2020, 3:31 PM IST

വാഷിം​ഗ്ടൺ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വികസ്വര രാജ്യങ്ങളിലെ കുട്ടികളിലെ മരണനിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ലോകബാങ്കിന്റെ വെളിപ്പെടുത്തൽ. ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മൽപാസ് ആണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. 'ആരോ​ഗ്യരം​ഗത്തെ സേവനത്തിലെ കുറവും ഭക്ഷണ ലഭ്യത കുറയുന്നതും മൂലം ശിശുമരണ നിരക്ക് 45 ശതമാനം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.' അന്താരാഷ്ട്ര നാണയനിധി വാർഷിക യോ​ഗത്തിന് മുന്നോടിയായി നടന്ന വിർച്വൽ യോ​ഗത്തിൽ മൽപാസ് പറഞ്ഞു. വരുംവർഷങ്ങളിലും ഈ മരണനിരക്കിൽ വർദ്ധനവുണ്ടാകാനുളള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പകർച്ചവ്യാധി രൂക്ഷമാകുന്ന സാഹചര്യത്തിൽ കൃത്യമായ വിദ്യഭ്യാസം ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകൾ ഭാവിയിൽ‌ വികസ്വര രാജ്യങ്ങളിൽ വളരെ ​ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനത്തെ തുടർന്ന് 1.6 ബില്യൺ കുട്ടികളാണ് വികസ്വര രാജ്യങ്ങളിലെ സ്കൂളിൽ നിന്നും പുറത്തു പോയതെന്നും മൽപാസ് വ്യക്തമാക്കി. രാജ്യങ്ങളിൽ വിദ്യാഭ്യാസവും ആരോ​ഗ്യവും മെച്ചപ്പെടുത്താൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ലോകബാങ്ക് അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios