Asianet News MalayalamAsianet News Malayalam

കശ്‌മീരിൽ മെഹബൂബ മുഫ്‌തിയെ കാണാൻ അമ്മയ്ക്കും അനുവാദമില്ല

"എന്തുകൊണ്ടാണ് അമ്മയ്ക്കും മകൾക്കും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുന്നത്? അതെങ്ങനെയാണ് താഴേത്തട്ടിൽ പ്രതിഫലിക്കുക?" ഗുൽഷൻ മുഫ്‌തി ചോദിച്ചു

Mother denied permission to meet Mehbooba Mufti
Author
Srinagar, First Published Aug 28, 2019, 8:46 AM IST

ദില്ലി: ഭരണഘടനയിലെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം നിയന്ത്രണങ്ങൾ  തുടരുന്ന ജമ്മു കശ്‌മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തിയെ കാണാൻ അമ്മയ്ക്കും അനുവാദമില്ല. മകളെ ഒന്ന് കാണാൻ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഗുൽഷൽ മുഫ്‌തി ജമ്മു കശ്‌മീർ പൊലീസിന് സമർപ്പിച്ച അപേക്ഷ തള്ളി.

"നേതാക്കളെ അറസ്റ്റ് ചെയ്തിട്ട് 21 ദിവസമായി. കുറച്ച് സമയത്തേക്ക് അവരെ കാണാൻ അനുവദിക്കണമെന്ന് ഞങ്ങൾ ജമ്മു കശ്മീർ പൊലീസിനോട് ആവശ്യപ്പെട്ടു. ദേഹപരിശോധന നടത്തിയ ശേഷം കടത്തിവിട്ടാൽ മതിയെന്ന് വരെ പറഞ്ഞു. പക്ഷെ എന്തുകൊണ്ടാണ് അമ്മയ്ക്കും മകൾക്കും കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുന്നത്? അതെങ്ങനെയാണ് താഴേത്തട്ടിൽ പ്രതിഫലിക്കുക?" ഗുൽഷൻ മുഫ്‌തി ചോദിച്ചു.

ആഗസ്റ്റ് അഞ്ചിനാണ് മുഫ്‌തിയെ പൊലീസ് തടങ്കലിലാക്കിയത്. മുഫ്‌തിയെ കൂടാതെ ഒമർ അബ്‌ദുള്ളയടക്കമുള്ള നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. ആഗസ്റ്റ് 21 ന് മുഫ്തിയുടെ കുടുംബം ഇവരെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുമതി നിഷേധിക്കപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios