പ്രാദേശിക നേതൃത്വം തീരുമാനങ്ങൾ എടുക്കുന്നതിൽ തടസം സൃഷ്ടിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് നിഷേധിക്കില്ലെന്നായിരുന്നു എംപിയുടെ മറുപടി

കൊൽക്കത്ത: പ്രാദേശിക പാർട്ടി നേതൃത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തി രാജി പ്രഖ്യാപിച്ചു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ജാദവ്‍പുര്‍ മണ്ഡലത്തില്‍ നിന്നാണ് മിമി വിജയിച്ചത്. തൃണമൂല്‍ കോൺഗ്രസ് ചീഫ് മമത ബാനര്‍ജിക്കാണ് മിമി രാജിക്കത്ത് നല്‍കിയത്. എന്നാല്‍, ലോക്സഭ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കാത്തതിനാല്‍ ഈ രാജിക്കത്ത് ഔദ്യോഗികമായി പരിഗണിക്കപ്പെടില്ല. പാര്‍ട്ടി അധ്യക്ഷയെ കണ്ട് രാജിക്കത്ത് നല്‍കിയെന്നും രാഷ്ട്രീയം തന്‍റെ കപ്പിലെ ചായ അല്ലെന്ന് മനസിലാക്കിയെന്നും മിമി പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് സമ്മതം കിട്ടിയാല്‍ ലോക്സഭ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുമെന്നും മിമി വ്യക്തമാക്കി. പ്രാദേശിക നേതൃത്വം തീരുമാനങ്ങൾ എടുക്കുന്നതിൽ തടസം സൃഷ്ടിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് നിഷേധിക്കില്ലെന്നായിരുന്നു എംപിയുടെ മറുപടി. തന്‍റെ മാനസിക സമാധാനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും സന്തോഷമില്ലാത്തിടത്ത് തുടരാനാകില്ലെന്നും മിമി പറഞ്ഞു. 

ഒറ്റ ദിനം, 3,29,831 രൂപ 3 പൈസ ലാഭം! ആനവണ്ടി ചിരിച്ച് തുടങ്ങീട്ടാ...; മന്ത്രിയുടെ സൂപ്പർ ഐഡിയക്ക് നിറഞ്ഞ കയ്യടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം