ലക്‌നൗ: സമാജ് വാദി നേതാവ് മുലായം സിംഗ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. സമാജ് വാദി പാര്‍ട്ടി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 63,509 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 72,39,389 ആയി.  730 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,10,586 ആയി. 

8,26,876 പേർ രോഗം ബാധിച്ച് ചികിത്സയിലാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 63,01,927 പേർ ഇത് വരെ രോഗമുക്തി നേടി. 87.05 ശതമാനത്തിലേക്ക് രോഗമുക്തി നിരക്ക് ഉയർന്നിട്ടുണ്ട്.