ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് അടക്കമുള്ളവര്‍ വി അണ്‍ബീറ്റബിള്‍ ടീമിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. കിരീടം നേടിയതില്‍ രണ്‍വീര്‍ ടീമിനെ അഭിനന്ദിച്ചു.

മുംബൈ: മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാന്‍സ് ഗ്രൂപ് 'വി അണ്‍ബീറ്റബിളി'ന് അമേരിക്കയില്‍ അന്താരാഷ്ട്ര നേട്ടം. യുഎസ് റിയാലിറ്റി ഷോ ആയ അമേരിക്കാസ് ഗോട്ട് ടാലെന്‍റിലാണ് വി അണ്‍ബീറ്റബിള്‍ വിജയം കൊയ്തത്. ഈ വര്‍ഷത്തെ വിജയികളെ അഭിനന്ദിച്ച് അമേരിക്ക ഗോട്സ് ഡാലന്‍റ് ട്വീറ്റ് ചെയ്തു. നൃത്ത വീ‍ഡിയോ അടക്കമാണ് ട്വീറ്റ്.
കഴിഞ്ഞവര്‍ഷവും മുംബൈ ടീം മത്സരത്തിനെത്തിയെങ്കിലും നാലാം സ്ഥാനമാണ് നേടിയത്. അന്നും ഇവരുടെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. എന്നാല്‍, ഇത്തവണയെത്തിയ ടീം വിജയവും കൊണ്ടാണ് വിമാനം കയറുന്നത്. ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് അടക്കമുള്ളവര്‍ വി അണ്‍ബീറ്റബിള്‍ ടീമിന് ആശംസകളുമായി രംഗത്തെത്തിയിരുന്നു. കിരീടം നേടിയതില്‍ രണ്‍വീര്‍ ടീമിനെ അഭിനന്ദിച്ചു. ലോകപ്രശസ്ത സംഗീയ റിയാലിറ്റി ഷോയാണ് അമേരിക്ക ഗോട്ട് ടാലന്‍റ്. മുംബൈയിലെ ഏറ്റവും പിന്നാക്ക മേഖലകളില്‍ നിന്നുള്ളവരാണ് വി അണ്‍ബീറ്റബിളിലെ അംഗങ്ങള്‍. ഇവരുടെ നൃത്തപ്രകടനം മുമ്പും ചര്‍ച്ചയായിരുന്നു. 

Scroll to load tweet…