പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ ഒഴിഞ്ഞുകിടന്ന കാറും ഒരു ഐഫോണും കണ്ടെത്തി. കാർ നമ്പറും ഫോണിലെ വിശദാംശങ്ങളും പരിശോധിപ്പോഴാണ് കാർ ഓംകാറിന്റേതാണെന്ന് വ്യക്തമായത്.

മുംബൈ: മുംബൈയിൽ പാലത്തിൽ കാർ നിർത്തി കടലിൽ ചാടിയ യുവ ഡോക്ടറെ കാണാനില്ല. 32കാരനായ ഡോ. ഓംകാർ കവിട്കെയാണ് അടൽ സേതു പാലത്തിൽ കാർ പാർക്ക് ചെയ്ത് കടലിൽ ചാടിയത്. പൊലീസും കോസ്റ്റ് ഗാർഡും അദ്ദേഹത്തെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ജെജെ ഹോസ്പിറ്റലിലാണ് ഓംകാർ ജോലി ചെയ്യുന്നത്. ജൂലൈ 7 ന് അദ്ദേഹം തന്റെ കാറിൽ ആശുപത്രി വിട്ടു. അമ്മയെ വിളിച്ച് വീട്ടിലേക്ക് വരുകയാണെന്നും അത്താഴം കഴിയ്ക്കാൻ ഉണ്ടാകുമെന്നും അറിയിച്ചു. എന്നാൽ രാത്രി 9.43 ഓടെ, മുംബൈയെയും നവി മുംബൈയെയും ബന്ധിപ്പിക്കുന്നതും അടൽ സേതുവിൽ കാർ നിർത്തി കടലിലേക്ക് എടുത്തുചാടി. 

പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ ഒഴിഞ്ഞുകിടന്ന കാറും ഒരു ഐഫോണും കണ്ടെത്തി. കാർ നമ്പറും ഫോണിലെ വിശദാംശങ്ങളും പരിശോധിപ്പോഴാണ് കാർ ഓംകാറിന്റേതാണെന്ന് വ്യക്തമായത്. അന്നുമുതൽ പൊലീസും കോസ്റ്റ് ഗാർഡും ഡോക്ടറെ തിരഞ്ഞുകൊണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ വിഷയത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ പങ്കുവെക്കാൻ പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)