മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 7000 കടന്നു. ഇന്ന് 811 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7628 ആയി. 

22 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 323 ആയി. മുംബൈയിൽ രോഗികളുടെ എണ്ണം 5000 കടന്നു. 602 കേസുകളാണ് നഗരത്തിൽ ഇന്ന് സ്ഥിരീകരിച്ചത്. 13 പേർ മരിക്കുകയും ചെയ്തു.ധാരാവിയിൽ ഇന്ന് 21 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.  

ഗുജറാത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു.256 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 3071ആയി. ഇന്ന് 6 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 133 ആയി.