മുംബൈ: മുംബൈയിൽ രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. നഗരത്തിലും പരിസര പ്രദേശങ്ങളിലും റെഡ് അലർ‌ട്ട് പ്രഖ്യാപിച്ചു. പാൽഘർ‌, താനെ, റായ്ഗഡ്, നവിമുംബൈ, പുണെ ജില്ലകളിലും കൊങ്കണിലും ശക്തമായ മഴ ലഭിച്ചേക്കും.

നഗരത്തിന് ചുറ്റുമുളള അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ സമീപ്രദേശങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുംബൈ മുനസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി. സമീപകാലത്തെ റെക്കോർഡ് മഴയാണ് നഗരത്തിൽ ഇത്തവണ ലഭിച്ചത്.