Asianet News MalayalamAsianet News Malayalam

കനത്ത മഴ, പ്രളയ ഭീതിയിൽ മുംബൈ നഗരം; സമീപ ജില്ലകളിലും റെ‍ഡ് അലർട്ട്

കനത്ത മഴയും വെള്ളക്കെട്ടും കാരണം സബർബൻ ട്രെയിനുകളുടെ സർവ്വീസും താറുമാറായി. അവശ്യ സേവനങ്ങളൊഴികെ നഗരത്തിലെ മറ്റെല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് 

mumbai rains red alert in city and adjoining districts overnight rains cause peril
Author
Mumbai, First Published Aug 4, 2020, 9:15 AM IST

മുംബൈ: കനത്ത മഴയിൽ മുംബൈ നഗരത്തിലെ പല മേഖലകളും വെള്ളത്തിനടിയിലായി. മുംബൈയിലും സമീപ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ‍് അലർട്ട് പ്രഖ്യാപിച്ചു. മുംബൈക്ക് പുറമേ താനെ, പൂനെ, റായഗഡ്, രത്നഗിരി ജില്ലകളിലാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കഴിഞ്ഞ 10 മണിക്കൂറിനിടെ 230 മില്ലി മീറ്റർ മഴ പെയ്തതായി ബൃഹത് മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ പറയുന്നു.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. പൊതുഗതാഗതം തടസപ്പെട്ടു. വെസ്റ്റേൺ എക്സ്പ്രസ് വേയിൽ പലയിടത്തും മണ്ണിടിഞ്ഞു. അവശ്യ സർവീസുകളൊഴികെ എല്ലാ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

കനത്ത മഴയും വെള്ളക്കെട്ടും കാരണം സബർബൻ ട്രെയിനുകളുടെ സർവ്വീസും താറുമാറായി. അവശ്യ സേവനങ്ങളൊഴികെ നഗരത്തിലെ മറ്റെല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉച്ചയ്ക്ക് വേലിയേറ്റമുണ്ടാകുന്നതോടെ സ്ഥിതി വീണ്ടും മോശമാകുമെന്ന ഭീതിയുള്ളതിനാൽ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബീച്ചുകളിലേക്കോ, താഴ്ന്ന പ്രദേശങ്ങളിലേക്കോ പോകരുതെന്ന് കോർപ്പറേഷൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾ ക്യാമ്പുകൾക്കായി തയാറാക്കി നിർത്താൻ മുംബൈ കോർപ്പറേഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios