മുംബൈ: ശക്തമായ മഴ തുടരുകയാണ് മുംബൈയില്‍. മഴ കനത്ത് ഗതാഗതം തടസ്സപ്പെട്ടതോടെ സ്കൂളുകള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടയില്‍ അല്‍പ്പം കൗതുകമുള്ളൊരു കാഴ്ചയാണ് ട്വിറ്ററില്‍ വൈറലാകുന്നത്. മുംബൈയിലെ ന്യൂ കോഫി പരേഡിലാണ് കെട്ടിടം.

മുംബൈയിലെ ബഹുനിലകെട്ടിടം വെള്ളച്ചാട്ടത്തിന് സമാനമായി മാറിയതിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. നാല്‍പ്പതുനില കെട്ടിടത്തിന്‍റെ ടെറസില്‍ നിന്നാണ് വെള്ളം വീഴുന്നത്. കൃത്രിമ വെള്ളച്ചാട്ടത്തിന്‍റെ പ്രതീതി തോന്നിപ്പിക്കുന്നതാണ് ഈ ദൃശ്യം. എന്നാല്‍ മഴകൊണ്ടല്ലെന്നും പുതുതായി സ്ഥാപിച്ച വാട്ടര്‍ ടാങ്കില്‍ ചോര്‍ച്ച സംഭവിച്ചതാണ് കാരണമെന്നുമാണ് സൂചന.