മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഏരിയ ഡവലപ്മെന്റ് അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലത്താണ് അപകടം നടന്നത്
മുംബൈ: നഗരത്തിലെ ചെംബുർ മേഖലയിൽ മൂന്ന് പേർ സെപ്റ്റിക് ടാങ്കിൽ വീണതായി സംശയം. ഇന്ന് രാവിലെ പത്ത് മണിക്ക് മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഏരിയ ഡവലപ്മെന്റ് അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലത്താണ് അപകടം നടന്നത്. പ്രദേശവാസികളാണ് സംഭവം രക്ഷാ സേനയെ അറിയിച്ചത്.
തദ്ദേശ സ്ഥാപനത്തിന് കീഴിലുള്ള ദുരന്ത നിവാരണ സേനയാണ് അപകട സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തുന്നത്. രാവിലെ 10.08 നാണ് ഇവർക്ക് അപകടത്തെ കുറിച്ച് വിവരം ലഭിച്ചത്. മണിക്കൂറുകളായി ഇവിടെ ചർച്ച നടക്കുകയാണ്.
ചെംബുരിലെ വാശി നാക എന്ന സ്ഥലത്തെ സെപ്റ്റിക് ടാങ്കിലേക്കാണ് ഇവർ വീണത്. രണ്ടോ മൂന്നോ പേർ ടാങ്കിൽ വീണെന്നാണ് നാട്ടുകാർ രക്ഷാസംഘത്തെ വിളിച്ച് അറിയിച്ചത്. ടാങ്കിലേക്ക് വീണതാരാണെന്നോ, എങ്ങിനെയാണ് അപകടം സംഭവിച്ചതെന്നോ ഒന്നും ഇതുവരെ വ്യക്തമായിട്ടില്ല.
