Asianet News MalayalamAsianet News Malayalam

ഹൈദരാബാദ് സെൻട്രൽ ‌യൂണിവേഴ്സിറ്റിയിൽ എബിവിപി പ്രസി‍ഡന്റ് സ്ഥാനാർഥിയായി മുസ്ലിം പെൺകുട്ടി  

എസ്എഫ്ഐ-എഎസ്എ-ടിഎസ്എഫ് സഖ്യത്തിനായി പിഎച്ച്ഡി വിദ്യാർത്ഥി മുഹമ്മദ് അതീഖ് അഹമ്മദും മത്സരിക്കും.

Muslim Girl student abvp candidate in Hyderabad central University prm
Author
First Published Nov 7, 2023, 2:57 PM IST

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നടക്കുന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം പെൺകുട്ടിയെ സ്ഥാനാർഥിയാക്കി എബിവിപി. വിശാഖപട്ടണം സ്വദേശിയും രസതന്ത്രം ​ഗവേഷക വിദ്യാർഥിയുമായ ഷെയ്ക് ആയിഷയാണ് എബിവിപിക്കായി രം​ഗത്തിറങ്ങുക. എസ്എഫ്ഐ-എഎസ്എ-ടിഎസ്എഫ് സഖ്യത്തിനായി പിഎച്ച്ഡി വിദ്യാർത്ഥി മുഹമ്മദ് അതീഖ് അഹമ്മദും മത്സരിക്കും. നവംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. എബിവിപി ആദ്യമായാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലിം വിദ്യാർഥിനിയെ മത്സരിപ്പിക്കുന്നത്. മറ്റ് സ്ഥാനാർത്ഥികളുടെ പേരുകളും എബിവിപി പ്രഖ്യാപിച്ചു. സേവ ലാൽ വിദ്യാർഥി ദളുമായി സഖ്യത്തിലാണ് എബിവിപി മത്സരിക്കുന്നത്. ഒമ്പത് അം​ഗ പാനലിൽ മൂന്നും വനിതകളാണ്. 

Follow Us:
Download App:
  • android
  • ios