Asianet News MalayalamAsianet News Malayalam

പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീംകോടതിയിൽ

മതാചാരങ്ങൾക്കുള്ള മൗലിക അവകാശത്തിൽ വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് നിലപാടറിയിച്ചത്.

muslim personal law board on ladies entry in mosque in supreme court
Author
Delhi, First Published Jan 29, 2020, 6:54 PM IST

ദില്ലി: മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വ്യക്തിനിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിനെ ഇസ്ലാമിക നിയമം വിലക്കുന്നില്ലെന്നും ബോർഡ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. മതാചാരങ്ങൾക്കുള്ള മൗലിക അവകാശത്തിൽ വിശാല ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് മുസ്ലിം വ്യക്തിനിയമ ബോർഡിന്‍റെ സത്യവാങ്മൂലം.

മുസ്ലീം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുന്നത് മുസ്ലീം ജമാ അത്ത് വിലക്കുന്നു എന്നത് തെറ്റിദ്ധാരണയാണെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി നേരത്തെ പറഞ്ഞിരുന്നു. എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങളോ സുരക്ഷയോ ഇല്ല. അതിനാല്‍ തന്നെ എല്ലാ പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ സമയം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios