Asianet News MalayalamAsianet News Malayalam

വിമാനത്താവളത്തിന് മുകളിൽ ഡ്രോൺ പോലുള്ള വസ്തു? വിമാന സർവീസ് മൂന്ന് മണിക്കൂർ തടസ്സപ്പെട്ടു

വിമാനത്താവളം പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ളതിനാൽ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എടിസി കണ്ടെത്തിയ വസ്തുക്കൾ ഡ്രോണുകളാണോയെന്നും ആരാണ് അവ പ്രവർത്തിപ്പിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Mysterious object spot in amritsar airport
Author
First Published Aug 28, 2024, 7:02 PM IST | Last Updated Aug 28, 2024, 7:06 PM IST

ദില്ലി: വ്യോമാതിർത്തിയിൽ ഡ്രോണുകൾക്ക് സാമ്യമുള്ള വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ട്രാഫിക് കൺട്രോൾ (എടിസി) അമൃ‍‍ത‍സർ വിമാനത്താവളത്തിലെ വിമാന സർവീസുകൾ ഏകദേശം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു. ഷെഡ്യൂൾ ചെയ്ത എല്ലാ വിമാനങ്ങളുടെയും ലാൻഡിംഗ്, ടേക്ക് ഓഫ് പ്രവർത്തനങ്ങൾ 3 മണിക്കൂർ ബാധിച്ചു. രാത്രി 1.10 മുതൽ പുലർച്ചെ 12.45 വരെ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. തിങ്കളാഴ്ച രാത്രി 10.10 നാണ് സംഭവം നടന്നതെന്നും ഡ്രോൺ പോലുള്ള വസ്തുക്കളുടെ ചലനം ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നെന്നും ശ്രീ ഗുരു രാംദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ഒഫീഷ്യൽ ഡയറക്ടർ സന്ദീപ് അഗർവാൾ ബുധനാഴ്ച വാർത്താ ഏജൻസിയായ പിടിഐയെ അറിയിച്ചു.

Read More... അനിൽ അംബാനിയോട് അച്ഛൻ ധീരുഭായി അംബാനി ചെയ്യരുതെന്ന് പറഞ്ഞ ഒരേയൊരു കാര്യം; ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ

വിമാനത്താവളം പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ളതിനാൽ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും അധികൃതർ വ്യക്തമാക്കി. എടിസി കണ്ടെത്തിയ വസ്തുക്കൾ ഡ്രോണുകളാണോയെന്നും ആരാണ് അവ പ്രവർത്തിപ്പിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എയർപോർട്ട് അധികൃതർ സമീപത്തെ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നും സഹായം തേടിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റിയുടെ പരാതിയെത്തുടർന്ന്, കേന്ദ്ര വ്യവസായ സുരക്ഷാ സേനയുമായി (സിഐഎസ്എഫ്) സമഗ്രമായ സംയുക്ത തിരച്ചിൽ നടത്തി, വിമാനത്താവളത്തിന് ചുറ്റുമുള്ള വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി ആളുകളെ ചോദ്യം ചെയ്തെങ്കിലും വിമാനത്താവളത്തിന് സമീപം പറക്കുന്ന വസ്തുക്കളെ കുറിച്ച് ആർക്കും ഒരു വിവരവും ലഭിച്ചില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios