മുത്തച്ഛൻ സംഘടിപ്പിച്ച 'ഫാത്തിഹ' ചടങ്ങിൽ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചതിന് ശേഷം സഫീനയെയും അവളുടെ അഞ്ച് സഹോദരങ്ങളെയും പനി, അമിതമായ വിയർപ്പ്, ഛർദ്ദി, നിർജ്ജലീകരണം എന്നിവയുടെ ലക്ഷണങ്ങളോടെ ജിഎംസി രജൗറിയിൽ പ്രവേശിപ്പിച്ചു.
ദില്ലി: ജമ്മു ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ കൊട്രങ്ക പ്രദേശത്തെ ബദാൽ ഗ്രാമത്തിൽ അജ്ഞാത രോഗത്തെ തുടർന്ന് രണ്ടുപേർ കൂടി മരിച്ചു. 24 മണിക്കൂറിനുള്ളിൽ ആറ് വയസ്സുകാരിയും 62കാരനുമാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഡിസംബർ മുതൽ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 14ആയി. എന്നാൽ ഒരുകുടുംബത്തിലെയും അവരുടെ ബന്ധുക്കൾക്കും മാത്രമാണ് രോഗബാധ.
സഫീന കൗസർ എന്ന കുട്ടിയാണ് ജമ്മുവിലെ എസ്എംജിഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. കുട്ടിയുടെ പിതാവിൻ്റെ അമ്മാവന്ഡ മുഹമ്മദ് യൂസഫ് തിങ്കളാഴ്ച രാത്രി 9.40 ഓടെ ജിഎംസി രജൗരിയിലും മരണത്തിന് കീഴടങ്ങി. അതേസമയം ഡിസംബറിൽ മരിച്ചവരുടെ പോലും എഫ്എസ്എൽ റിപ്പോർട്ടുകൾ അധികൃതർക്ക് ലഭിച്ചിട്ടില്ല. പ്രദേശവാസികൾ ആശങ്കയിലാണ്.
മുത്തച്ഛൻ സംഘടിപ്പിച്ച 'ഫാത്തിഹ' ചടങ്ങിൽ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചതിന് ശേഷം സഫീനയെയും അവളുടെ അഞ്ച് സഹോദരങ്ങളെയും പനി, അമിതമായ വിയർപ്പ്, ഛർദ്ദി, നിർജ്ജലീകരണം എന്നിവയുടെ ലക്ഷണങ്ങളോടെ ജിഎംസി രജൗറിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതിനെ തുടർന്ന് സഹോദരങ്ങളെ ജമ്മുവിലെ എസ്എംജിഎസ് ആശുപത്രിയിലേക്ക് മാറ്റി. നവീന കൗസർ (5) ഞായറാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ മരിച്ചു, തുടർന്ന് അവളുടെ സഹോദരൻ സഹൂർ അഹമ്മദ് (14) അതേ ദിവസം വൈകുന്നേരം 4.30 ന് മരിച്ചു. മൂന്നാമത്തെ സഹോദരൻ മുഹമ്മദ് മറൂഫ് (8) തിങ്കളാഴ്ച രാവിലെ 9.25 ഓടെ മരിച്ചു, സഫീന (6) കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചത്.
നേരത്തെ ഡിസംബറിൽ രണ്ട് കുടുംബങ്ങളിലെ ഒമ്പത് പേർ സമാനമായ രോഗലക്ഷണങ്ങൾക്ക് പ്രകടിപ്പിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. ഈ കുടുംബങ്ങൾ സഫീനയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. ദില്ലിയിലെ നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ, ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വിദഗ്ധ സംഘങ്ങൾ കൂടി ദുരൂഹ രോഗത്തെക്കുറിച്ച് അന്വേഷിക്കാൻ ബദാൽ സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഘങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുകയും മരണകാരണം കണ്ടെത്തുകയും ചെയ്യും.
Read More.... മരിച്ചെന്ന് കരുതി മോർച്ചറിയിലെത്തിച്ച പവിത്രൻ ജീവിതത്തിലേക്ക് തിരികെ വരുന്നു, ആരോഗ്യനിലയിൽ പുരോഗതി
മേഖലയിലെ അവശ്യസാധനങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ഗ്രാമത്തിൽ നിന്ന് ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും സാമ്പിളുകൾ ഇതിനകം ശേഖരിച്ചിട്ടുണ്ട്. തിങ്കളാഴ്ച 272 സാമ്പിളുകൾ ശേഖരിച്ചു. ഡയറക്ടർ (ആരോഗ്യം) ജമ്മു, ഡോ. രാകേഷ് മംഗോത്ര, രജൗരി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മനോഹർ റാണ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൻ്റെ സംഘം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കൊട്രങ്കയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ഒരു മൊബൈൽ മെഡിക്കൽ യൂണിറ്റും ഏത് അടിയന്തര സാഹചര്യത്തിലും സഹായിക്കാൻ ആംബുലൻസ് സജ്ജീകരിച്ചിരുന്നു.
